Thursday, August 27, 2026

എ ഡെവിൾ ഈസ് വെയ്റ്റിങ്ങ് – 17

മുറിയിൽ നിന്നും പുറത്തിറങ്ങി കിച്ചണിൽ ചെന്ന ഓവെൻ റഷീദ്, ലാൻഡ് ഫോണിൽ ഒരു നമ്പർ ഡയൽ ചെയ്തു. പെട്ടെന്ന് തന്നെ അപ്പുറത്ത് ഫോൺ എടുക്കപ്പെട്ടു. റിസീവറിൽ നിന്നും വന്നത് ഒരു പുരുഷസ്വരമായിരുന്നു. ഒരു നിമിഷം ശ്രദ്ധിച്ചതിന് ശേഷം ഓവെൻ പറഞ്ഞു. “സോറി, റോങ്ങ് നമ്പർ” റിസീവർ വച്ചിട്ട് ഓവെൻ തന്റെ മൊബൈൽ ചെവിയോട് ചേർത്തു. “ജാക്ക്, നിങ്ങൾ ലൈനിൽ ഉണ്ടല്ലോ അല്ലേ?”

 

“യെസ് നമ്മൾ എന്ത് ചെയ്യാനാണ് പോകുന്നത്?” ജാക്ക് കെല്ലി ചോദിച്ചു.

 

“നിങ്ങളുടെ ആ സുവർണ്ണകാലത്തേക്ക് ഒരു വട്ടം കൂടി പോകേണ്ടി വരുംIRAയുടെ അഭിമാനഭാജനം ആയിരുന്നില്ലേ നിങ്ങൾ? ഫെർഗൂസന്റെ കാര്യം നിങ്ങൾ ഏറ്റെടുക്കാൻ പോകുന്നു മൂന്നോ നാലോ സഹായികളെ വേണമെങ്കിൽ ഏർപ്പാടാക്കിക്കോളൂ അതിനുള്ള പണം ഞാൻ തരാം നല്ലൊരു പ്ലാൻ ആണ് നിങ്ങൾക്ക് വേണ്ടത്

 

“ആര് തരും ആ പ്ലാൻ?”

 

“ഹെൻട്രി ലെഗ്രാൻഡ് അല്ലാതെ മറ്റാര്? കസ്ബയിലെയും അൾജീരിയയിലെയും പോരാട്ടങ്ങൾ അതിജീവിച്ച അയാൾക്ക് നിങ്ങളെ സഹായിക്കാനായില്ലെങ്കിൽ പിന്നെ മറ്റാർക്കും അതിന് കഴിയില്ല

 

“പക്ഷേ, അയാൾ അവിടെത്തന്നെയുണ്ടോ എന്നെനിക്ക് അറിയില്ല” കെല്ലി പറഞ്ഞു. “വർഷങ്ങളായി ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട്

 

“മൂന്ന് മിനിറ്റ് മുമ്പാണ് ഞാൻ അയാൾക്ക് ഫോൺ ചെയ്തത് അയാളുടെ മറുപടി കേട്ടതും സോറി, റോങ്ങ് നമ്പർ എന്ന് പറഞ്ഞു ഞാൻ കട്ട് ചെയ്തു നിങ്ങളൊരു കാര്യം ചെയ്യൂ, അയാളെ ഫോണിൽ വിളിച്ച് നിങ്ങളിന്ന് ലണ്ടനിലേക്ക് വരുന്നുണ്ടെന്നും കാണാൻ താല്പര്യമുണ്ടെന്നും പറയുക

 

“എന്നിട്ട് എങ്ങനെയാണ് ഞാൻ കാര്യം അവതരിപ്പിക്കേണ്ടത്?”

 

“ഉള്ള കാര്യം തന്നെ പറയുക നിങ്ങളുടെ IRA ബന്ധവും ഭൂതകാലവുമൊന്നും അയാൾക്ക് അറിയാത്തതല്ലല്ലോ ഫെർഗൂസനെ എങ്ങനെ ഇല്ലാതാക്കാം എന്നതിൽ അയാളുടെ വിദഗ്ദ്ധ ഉപദേശമാണ് നിങ്ങൾക്ക് വേണ്ടതെന്ന് പറയുക അല്ലാതെ, തോക്കുമായി ഫെർഗൂസന്റെ പിറകേ അയാൾ ചെല്ലേണ്ട ആവശ്യമൊന്നും ഇല്ല പണമൊന്നും വാഗ്ദാനം ചെയ്യണ്ട അത് അയാളെ അപമാനിക്കുന്നതിന് തുല്യമായിരിക്കും ആവശ്യത്തിലധികം പണം അയാളുടെ പക്കൽ ഉണ്ടെന്നാണ് എന്റെ ഊഹം

 

“നിങ്ങൾ ഒരു ജീനിയസ് തന്നെ” കെല്ലി പറഞ്ഞു.

 

“അക്കാര്യത്തിൽ ഞാൻ തർക്കിക്കാൻ നിൽക്കുന്നില്ല പെട്ടെന്ന് തന്നെ പുറപ്പെടാൻ നോക്കൂ

 

“ശരി” കെല്ലി പറഞ്ഞു. “ഹെൻട്രിയ്ക്ക് ഫോൺ ചെയ്തതിന് ശേഷം ഡ്രംഗൂളിൽ നിന്നും ഒരു ബീച്ച് ബാരൺ വിമാനത്തിൽ ഞാൻ ലണ്ടനിലേക്ക് തിരിക്കാം ആർക്കും സംശയം തോന്നാതിരിക്കാൻ ടാൽബട്ട് ഇന്റർനാഷണലിന്റെ ഫൈനാൻസ് ഡയറക്ടറെ വിളിച്ച് എസ്റ്റേറ്റിന്റെ ചില കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്നും പറഞ്ഞേക്കാം ആട്ടെ, എന്താണ് നിങ്ങളുടെ പ്ലാൻ?”

 

“ഇന്ന് രാത്രി ജീൻ ടാൽബട്ടിനെ ഒരു ഡിന്നറിന് കൊണ്ടുപോകുന്നുണ്ട്” ഓവെൻ പറഞ്ഞു.

 

“ഈയിടെയായി നിങ്ങൾ അവരെ സന്ദർശിക്കുന്നത് അല്പം കൂടുതലാണെന്ന് തോന്നുന്നു?”

 

“അങ്ങനെ തെറ്റിദ്ധരിക്കുകയൊന്നും വേണ്ട അവരുടെ മകന്റെ സ്ഥാനത്താണ് ഞാൻ അവൻ SASൽ സേവനമനുഷ്ഠിച്ചിരുന്നതും നിരവധി IRA പോരാളികളെ കൊല്ലേണ്ടി വന്നതും അവരിൽ നിന്ന് മറച്ചു വച്ചതിന് നിങ്ങളുടെ മുന്നിൽ വച്ച് സ്വന്തം മാതാവിനോട് ക്ഷമ ചോദിച്ച കാര്യം ഒരിക്കൽ നിങ്ങൾ എന്നോട് പറഞ്ഞിരുന്നല്ലോ

 

“ശരിയാണ്

 

“എന്നിട്ടും നിങ്ങൾ വിശ്വസിക്കുന്നുണ്ടോ അവന്റെ അൽ ഖ്വയ്ദ ബന്ധം അവർക്ക് അറിയില്ലായിരുന്നു എന്ന്?”

 

“അക്കാര്യത്തിൽ എനിക്ക് ഉറപ്പുണ്ട്, ഓവെൻ” കെല്ലി പറഞ്ഞു. “അവനുമായി വളരെ അടുത്ത് ഇടപഴകിയിരുന്ന ആളാണ് ഞാൻ ആ എന്നോട് പോലും അക്കാര്യം അവൻ പറയുന്നത് മരണത്തിന് ഏതാനും മാസങ്ങൾ മുമ്പ് മാത്രമാണ് എന്താണ് ചോദിക്കാൻ കാരണം?”

 

“ജീനിനോട് ഏറെ ഇഷ്ടമുണ്ട് എനിയ്ക്ക് അവരെക്കുറിച്ചോർക്കുമ്പോൾ എനിയ്ക്ക് വല്ലാത്ത കുറ്റബോധം തോന്നുന്നു

 

“അതെന്തിന്?” കെല്ലി ചോദിച്ചു.

 

“തന്റെ മകനെ അതിരറ്റ് സ്നേഹിച്ചിരുന്നു അവർ ഒരു മടിയും കൂടാതെ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു അവർ എന്നിട്ടും താൻ തെരഞ്ഞെടുത്ത പാതയെക്കുറിച്ച് അവരിൽ നിന്നും അവൻ മറച്ചു വച്ചു എന്നതായിരുന്നു യാഥാർത്ഥ്യം

 

“എന്താണ് നിങ്ങൾ പറഞ്ഞു വരുന്നത്?”

 

“അതു തന്നെയാണ് ഇപ്പോൾ ഞാനും അവരോട് ചെയ്തുകൊണ്ടിരിക്കുന്നത് അതിൽ ഒട്ടും സന്തുഷ്ടനല്ല ഞാൻ

 

“ഒന്നു കൂടി തെളിച്ചു പറയാമോ?” കെല്ലി ചോദിച്ചു.

 

“റുബാത്തിനെയും ടാൽബട്ട് ഇന്റർനാഷണലിന്റെ ഉടമസ്ഥതയിലുള്ള ഒരു പഴയ റെയിൽവേ ലൈനിനെയും സംബന്ധിച്ച വിഷയമാണ് അൽ ഖ്വയ്ദയ്ക്ക് അവരുടേതായ ചില കാരണങ്ങളാൽ ആ റെയിൽവേ ലൈൻ റുബാത്തിലേക്ക് നീട്ടണമെന്നുണ്ട്” ഓവെൻ അതിന്റെ മുഴുവൻ വിവരങ്ങളും കെല്ലിയോട് പറഞ്ഞു. “അവരുടെ മകൻ അവരോട് ചെയ്തത് തന്നെയാണ് ഞാനും ചെയ്യുന്നത് അൽ ഖ്വയ്ദയുടെ നുണകളാണ് ഞാനവരെ അറിയിച്ചുകൊണ്ടിരിക്കുന്നത് എന്തു ചെയ്യാൻ പറ്റും എനിയ്ക്ക്?”

 

“ഒന്നും ചെയ്യാനാവില്ല” കെല്ലി പറഞ്ഞു. “നിങ്ങൾ സ്വയം ശിക്ഷിക്കാതിരിക്കൂ പാവം ജസ്റ്റിൻ അൽ ഖ്വയ്ദയുടെ കരങ്ങളിൽ പെട്ട് ഒരുപാട് അനുഭവിച്ചിട്ടുണ്ട് നിങ്ങളും ഞാനുമെല്ലാം അതേ വലയിൽത്തന്നെയാണ് കുടുങ്ങിയിരിക്കുന്നത് നമുക്ക് ഒന്നും തന്നെ ചെയ്യാനാവില്ല നിങ്ങളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഇങ്ങനെ വിഷമിച്ചിരിക്കില്ലായിരുന്നു അമേരിക്കയുടെയും യു.എൻ.ന്റെയും പിന്തുണയുള്ള സൗദി അറേബ്യ, ബാക്കു റെയിൽ നീട്ടുന്ന കാര്യം ഒരിക്കലും അനുവദിക്കാൻ പോകുന്നില്ല അനുവദിച്ചാൽ ആത്മഹത്യാപരമായിരിക്കും അത്

 

“ലെറ്റ്സ് ഹോപ് യൂ ആർ റൈറ്റ്

 

“വെൽ, സം ടൈംസ് അയാം” കെല്ലി ചിരിച്ചു. “നിങ്ങൾക്കറിയുമോ ഓവെൻ? എനിക്കിപ്പോൾ വളരെ ആശ്വാസം തോന്നുന്നു തൽക്കാലം ദൈവം നമുക്ക് തന്ന ചീട്ടുകൾ കൊണ്ട് കളിയ്ക്കാം എവിടെ വരെ പോകും എന്ന് നോക്കാം ഇന്നെന്തായാലും നിങ്ങൾ ജീനിനെയും കൊണ്ട് ഡിന്നറിന് പോകൂ പക്ഷേ, അവരുടെ മകന് പകരക്കാരൻ എന്ന ചിന്ത ഉപേക്ഷിച്ചേക്കൂ നിങ്ങൾക്ക് ചേരില്ല ആ വേഷം

 

അയാൾ ഫോൺ കട്ട് ചെയ്തു. ടെറസിലേക്കുള്ള ജാലകത്തിനരികിൽ ചെന്ന ഓവെൻ റഷീദ് കതകുകൾ തുറന്നു. കനത്ത വാഹനത്തിരക്കാണ് രാവിലെ തന്നെ നിരത്തിൽ. ഒരു സിഗരറ്റിന് തീ കൊളുത്തി പുകയെടുത്തിട്ട് റോഡിലേക്ക് നോക്കി നിൽക്കവെ കെല്ലി പറഞ്ഞ കാര്യങ്ങളെക്കുറിച്ച് ആയിരുന്നു ചിന്ത മുഴുവനും. ഒരു കാര്യം തീർച്ച ഹെൻട്രി ലെഗ്രാൻഡിന്റെ രംഗപ്രവേശം ഒരു വഴിത്തിരിവായിരിക്കും

 

സിഗരറ്റ്കുറ്റി താഴെ നിരത്തിലേക്ക് വലിച്ചെറിഞ്ഞിട്ട് അയാൾ തിരിഞ്ഞു നടന്നു.

 

(തുടരും)

No comments:

Post a Comment